July 23, 2025

ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

0
images (2) (13)

വണ്ടി ഭ്രാന്തന്മാരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 (Bear 650) പുറത്തിറക്കി. 650 സിസി എഞ്ചിനില്‍ 60കളിൽ യുവത്വത്തിന്റെ ഹരമായിരുന്ന സ്‌ക്രാംബ്ലര്‍ ലുക്കിലാണ് ഇന്റർസെപ്റ്ററിന്റെ പുതിയ വരവ്. എന്നാൽ, സസ്‌പെന്‍ഷന്‍, ടയറുകള്‍ എന്നിവയിലും വില്പനയുടെ കാര്യത്തിൽ ചില പ്രധാന മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകപ്രശസ്ത അഡ്വഞ്ചര്‍ ബൈക്ക്, ബിഗ് ബിയര്‍ റണ്ണിന്റെ 1960ലെ പതിപ്പില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന് ലഭിച്ച വിജയത്തിന്റെ ഓര്‍മയ്ക്കായി ഈ ബൈക്കിന് ബിയര്‍ 650 എന്ന പേര് നല്‍കിയിട്ടുണ്ട്.ബിയര്‍ 650 വിവിധ അഞ്ച് നിറങ്ങളില്‍ വിപണിയില്‍ എത്തുമെന്ന് കണക്കാക്കുന്നു.നിലവിലുള്ള ഇന്റര്‍സെപ്റ്റര്‍ ജിമ്മിലൊക്കെ പോയി, മെച്ചപ്പെട്ട രൂപത്തില്‍ എത്തുന്ന ഈ പുതിയ വാഹനത്തിന്റെ രൂപകല്‍പന കൂടുതല്‍ ആകർഷകമാണ്. ആധുനിക പെയിന്റ് സ്‌കീം, മികച്ച സൈലന്‍സര്‍, വിവിധ ഭൂമിശാസ്ത്രത്തിലൂടെ അതിജീവിക്കാവുന്ന കിടിലന്‍ ടയറുകള്‍, സ്‌ക്രാംബ്ലര്‍ സ്റ്റൈലിലുള്ള സീറ്റ് എന്നിവയെ വാഹനത്തിന്‍റെ ആകര്‍ഷണീയത കൂട്ടിച്ചേര്‍ക്കുന്നു. എല്‍.ഇ.ഡി ലൈറ്റുകളുള്ള 19 ഇഞ്ച് മുന്നണി, 17 ഇഞ്ച് പിന്നണി സ്‌പോക്ക് വീലുകളുമാണ് ബിയര്‍ 650-ല്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രാംബ്ലര്‍ ലുക്ക് നേടാന്‍ വേണ്ടി സീറ്റിന്റെ ഉയരം 830 മില്ലിമീറ്ററായി മാറ്റിയിട്ടുണ്ട്, ഇത് 650 സീരീസിലെ ഉയരം കൂടിയ വണ്ടികളിലൊന്നാണ്. പുതിയ ഹിമാലയനിലെ സിംഗിള്‍ പോഡ് ഡിജിറ്റല്‍ ഡിസ്പ്ലേയും ഈ ബൈക്കിലും ഉപയോഗിച്ചിരിക്കുന്നു, ഗൂഗിള്‍ മാപ്പ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്.ഇന്റര്‍സെപ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന 648 സിസി പാരലല്‍ ട്വിന്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബിയര്‍ 650-യിലും ഉപയോഗിക്കുന്നത്. 7,150 ആർ.പി.എം-ല്‍ 47 എച്ച്.പി കരുത്തും, 5,150 ആർ.പി.എം-ല്‍ 56.5 എൻ.എം ടോര്‍ക്കും ലഭ്യമാക്കാനാകും. 6 സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ വാഹനത്തിന് ഇരട്ട പുകക്കുഴലുകള്‍ ഇല്ല. ഒരൊറ്റ പുകക്കുഴലാണ് ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, ഇത് സ്‌ക്രാംബ്ലര്‍ ലുക്ക് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. സ്വിച്ചബിള്‍ ഡുവല്‍ ചാനല്‍ എ.ബി.എസ്, യു.എസ്.ബി സി ചാര്‍ജിംഗ് പോര്‍ട്ട്, വൈഡ് ഹാന്‍ഡില്‍ ബാര്‍, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും ഈ ബൈക്കിലാണ്. എന്നാല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകൾ ഒഴിവാക്കിയത് മോഹിച്ചവരെ നിരാശപ്പെടുത്തിയിട്ടുണ്ട്.നവംബര്‍ 5ന് ഇറ്റലിയില്‍ നടക്കുന്ന മിലാന്‍ ഓട്ടോ ഷോയിൽ ബൈക്കിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടത്തും. നവംബര്‍ 22 മുതൽ ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സ് 2024 വേദിയിലാകും ഇന്ത്യയിലേക്കുള്ള വാഹനത്തിന്റെ ഔദ്യോഗിക എന്‍ട്രി. ഈ വെദിയില്‍ വാഹനം സംബന്ധിച്ച വിലയും പ്രഖ്യാപിക്കുമെന്നു ഉറപ്പ് നല്‍കി. 3.5 ലക്ഷം രൂപ (എക്‌സ് ഷോറൂം) എന്ന നിരക്കിൽ ബൈക്ക് ലഭ്യമാകുമെന്ന് സൂചന നല്‍കുന്നു. ഈ സെഗ്‌മെന്റില്‍ ബിയര്‍ 650യ്ക്ക് മറ്റൊരു എതിരാളിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *