July 8, 2025

റിട്ടയർ ടു മോർ; ഇൻവസ്റ്റർ ക്യാംപെയിനുമായി എച്ച്എസ്ബിസി മ്യുച്വൽ ഫണ്ട്

0
IMG-20250626-WA0114

കൊച്ചി: ഔദ്യോഗിക ജീവിതത്തിനു ശേഷം വിരമിക്കുന്ന ആളുകൾക്ക് ഇൻവസ്റ്റ്മെന്റ് പ്ലാനിലൂടെ മികച്ച വരുമാനം ഉറപ്പാക്കുന്നതിന് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എച്ച്എസ്ബിസി മ്യുച്വൽ ഫണ്ട് ‘റിട്ടയർ ടു മോർ’ ക്യാംപെയ്ൻ ആരംഭിച്ചു. സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാനുകളെക്കുറിച്ചും (എസ്ഐപി) അവയിൽ നിക്ഷേപിച്ച് ദീർഘകാലം വരുമാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും വിവരിക്കുകയാണ് ക്യാംപെയിനിലൂടെ ചെയ്യുന്നത്.

വിരമിക്കുന്ന സമയത്ത് മികച്ച വരുമാനം നേടാനും അതുവഴി ടെൻഷൻ ഫ്രീ റിട്ടയർമെന്റ് ലൈഫ് നയിക്കാനും ആളുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്. എച്ച്എസ്ബിസിയുടെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ റിപ്പോർട്ട് പ്രകാരം, ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിക്കുന്ന പത്തിൽ നാലുപേർക്കും വിരമിച്ചതിനു ശേഷമുള്ള വരുമാനത്തെപ്പറ്റി കൃത്യമായ ധാരണയില്ല. കൃത്യമായ ഇൻവസ്റ്റ്മെന്റ് പ്ലാനുകളിൽ നിക്ഷേപിച്ച്, നിശ്ചിത വരുമാനം ഉറപ്പാക്കിക്കൊണ്ട് ഈ സാഹചര്യത്തെ മറികടക്കനാണ് എച്ച്എസ്ബിസി മ്യുച്വൽ ഫണ്ട് ഇൻവസ്റ്റർ ക്യാംപെയ്ൻ ആരംഭിക്കുന്നത്.

30- 45 വയസ് പ്രായമായവർക്കാണ് ഇൻവസ്റ്റ്മെന്റ് പ്ലാനിങ്ങിൽ ബോധവൽക്കരണം നടത്തുന്നത്. ക്യാംപെയിന്റെ ഭാഗമായി മൂന്ന് പരസ്യ ചിത്രങ്ങളും പുറത്തിറക്കുന്നുണ്ട്. ജീവിതം, ആഗ്രഹം, സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. വിരമിച്ചതിനു ശേഷമുള്ള പുതിയ ജീവിതത്തിൽ വരുമാനം ഉറപ്പാക്കുകയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്എസ്ബിസി മ്യുച്വൽ ഫണ്ട് സിഇഒ കൈലാഷ് കുൽക്കർണി പറഞ്ഞു. മികച്ച ഫിനാൻഷ്യൽ പ്ലാനിങ് നടത്തി എസ്ഐപികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ക്യാംപെയ്ൻ നിരവധി ആളുകൾക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1. The first film; https://youtu.be/DDMcWoy3XRQ?si=X3vcET7kdSxVqKcy

2. The second film; https://youtu.be/o-PDkz-c9JY?si=ruCt-ZDc7To9HEdj

3. And the third film; https://youtu.be/taj5PW-zmUw?si=GPVJZYPE0UG-2Qmd

Leave a Reply

Your email address will not be published. Required fields are marked *