പുതിയ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; സ്വര്‍ണത്തിന് കൂടുതല്‍ വായ്പ ലഭിക്കും

സ്വർണം പണയം വെയ്ക്കാൻ ആലോചിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന തീരുമാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണം പണയം വെയ്ക്കുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ പണം ലഭിക്കും.
മൂല്യത്തിന്റെ 75% ആണ് നിലവില്‍ വായ്പയായി ലഭിക്കുന്നത്. എന്നാല്‍ ഇത് 85 ശതമാനമായി ഉയർത്താൻ ആർ ബി ഐ അനുമതി നല്‍കിയിട്ടുണ്ട്. പലിശയടക്കം ആകെ 2.5 ലക്ഷം വായ്പാ തുകയുള്ള ലോണുകള്‍ക്കാണ് ഈ തീരുമാനം ബാധകമാകുക.
സ്വർണ്ണപ്പണയ വായ്പകള്‍ സംബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില കർശന നിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങള്‍ കഴിഞ്ഞ പണ നയ അവലോകന യോഗത്തില്‍ മയപ്പെടുത്തിയിരിക്കുകയാണ്.
വായ്പ എടുക്കുന്നവർക്ക് വായ്പ വ്യവസ്ഥകള്‍, വാല്യുവേഷൻ വിവരങ്ങള്‍ എന്നിവ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണം. കൂടാതെ ലോണ്‍ എടുക്കുന്നവർ നിരക്ഷരരാണെങ്കില്‍ സ്വതന്ത്രനായ വ്യക്തിക്ക് മുമ്പില്‍ വെച്ച് വിവരങ്ങള്‍ വായിച്ചു കേള്‍പ്പിക്കണം എന്ന വ്യവസ്ഥയുമുണ്ട്.