റിപ്പോ നിരക്ക് ഡിസംബറില്‍ വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം വീണ്ടും ഡിസംബറില്‍ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യത. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉറപ്പുവരുത്താൻ റിസര്‍വ് ബാങ്ക് ഇടപെടല്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ട്.ഏഞ്ചല്‍ വണ്ണിന്റെ അയോണിക് വെല്‍ത്ത് എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വരും മാസങ്ങളിലെ റിസര്‍വ് ബാങ്ക് പണനയത്തില്‍ റിപ്പോ നിരക്കില്‍ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം ശരി വയ്ക്കുന്ന റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ നിരക്ക് കുറച്ചേക്കുമെന്നാണ് വ്യക്തമാക്കുന്നത്.ഇതിനോടകം 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ ലക്ഷ്യം ആര്‍ബിഐ 3.7 ശതമാനമായി പരിഷ്‌കരിച്ചിട്ടുണ്ട്. 2.9 ശതമാനമായിരിക്കും 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പണപ്പെരുപ്പമെന്ന് പ്രതീക്ഷിക്കുന്നു.നിരക്ക് കുറയ്ക്കലിനെ ഭക്ഷ്യവിലയിലെ ഈ കുറവുകള്‍ പിന്തുണയ്ക്കും.ആഗോള വെല്ലുവിളികളായ ഭൗമരാഷ്ട്രീയ സംഘര്‍ഷം, വ്യാപാര കരാറുകള്‍ തുടങ്ങിയവ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും ആഘാതം സൃഷ്ടിക്കാം. ഇത് മറികടക്കാൻ റിസര്‍വ് ബാങ്ക് സമ്പദ് വ്യവസ്ഥയിലേക്ക് വീണ്ടും പണമെത്തിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.