നയാരയെ ഏറ്റെടുക്കാൻ റിലയന്‍സ്

മുംബൈ: റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നുഇതു സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി.നയാര എനര്‍ജിയില്‍ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരികളാണ് ഇന്ത്യയിലുള്ളത്. ചര്‍ച്ച വിജയിച്ചാല്‍ റിലയന്‍സ് നയാര എനര്‍ജിയെ ഏറ്റെടുക്കും. അതുവഴി റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനി യായി മാറും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറി.റോസ്‌നെഫ്റ്റിനു കൂടാതെ റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനമായ യുസിപി ഇന്‍വെസ്റ്റ്‌മെന്‍റ് ഗ്രൂപ്പും നയാരയിലുള്ള നിക്ഷേപം പിന്‍വലിക്കാന്‍ പോവുകയാണ്. യുസിപി ഗ്രൂപ്പിന് 24.5% ഓഹരിയാണ് നയാരയിലുള്ളത്. മറ്റൊരു സ്ഥാപനമായ ട്രാഫിഗുറയ്ക്ക് 24.5 ശതമാനവും ഓഹരി നയാരയിലുണ്ട്. ഇതു കൂടാതെ നയാരയില്‍ ഏതാനും റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാരും നിക്ഷേപം നടത്തിയിട്ടുണ്ട്.