ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്; 20 ലക്ഷം കോടി രൂപ വിപണി മൂല്യം മറികടന്നു

വീണ്ടും 20 ലക്ഷം രൂപ മാർക്കറ്റ് ക്യാപ് എന്ന നാഴികക്കല്ല് പിന്നിട്ട് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ന്, വ്യാഴാഴ്ച്ചയിലെ വ്യാപാരത്തിൽ ഓഹരി വില 2% ഉയർന്നതോടെയാണിത്. ഇൻട്രാ ഡേ അടിസ്ഥാനത്തിൽ, ഓഹരി വില 1,498.80 രൂപ വരെ ഉയർന്നതോടയാണിത്.
ഇന്ന് ഉച്ചയോടെ ഏകദേശം 81 ലക്ഷം ഓഹരികളാണ് വിപണിയിൽ കൈമാറ്റം ചെയ്യപ്പെട്ടത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി റിലയൻസ് ഇൻഡസ്ട്രീസാണ്. വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി വില 1.90% നേട്ടത്തോടെ 1,495.30 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.20ന് റിലയൻസിന്റെ മാർക്കറ്റ് ക്യാപ് 20.20 ലക്ഷം കോടി രൂപ വരെയെത്തി. ഇതേ സമയം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മാർക്കറ്റ് ക്യാപ് 15,41,634 കോടി രൂപയിലുമെത്തിയിരുന്നു.