September 8, 2025

‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

0
reliance-intelligence

നിര്‍മിതബുദ്ധിയുടെ (എ.ഐ) മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ആഗോള ടെക് ഭീമന്മാരായ ഗൂഗ്ള്‍, മെറ്റ എന്നിവയുമായി എ.ഐ പങ്കാളിത്തവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ക്ക് എ.ഐ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം.

ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നല്‍കാന്‍ പുതിയ സംരംഭത്തിനാകും. കുറഞ്ഞ ചെലവില്‍ ഹൈ പെര്‍ഫോമന്‍സ് മോഡലുകള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ഇടത്തരം സംരംഭങ്ങള്‍ക്ക് മുതല്‍ ബ്ലൂചിപ്പ് കോര്‍പറേറ്റുകള്‍ക്ക് വരെ സേവനങ്ങള്‍ ലഭ്യമാക്കി എന്റര്‍പ്രൈസ് എ.ഐ ജനാധിപത്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ജാംനഗറില്‍ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഗൂഗ്ളും റിലയന്‍സും കൈകോര്‍ത്താണ് ജാംനഗറില്‍ പ്രത്യേക ക്ലൗഡ് റീജിയന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *