August 2, 2025

സ്വാതന്ത്ര ദിനം/ ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

0
178367-lvbdftlili-1660214879

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2025-2026 സ്വാതന്ത്ര ദിനം/ ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 2025 ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വില്‍പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിക്കുന്നു.

ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട്, കൂത്താട്ടുകുളം, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത്, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്‍പനശാലകളില്‍ നിന്നും ആനുകൂല്യം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *