റിയല്‍മീ 14x 5ജി ഇന്ത്യയില്‍ എത്തി: 6000 എംഎഎച്ച് ബാറ്ററി, ഐപി69 റേറ്റിംഗ്, വില 14,999 രൂപ മുതല്‍

ദില്ലി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ, മിലിട്ടറി ഗ്രേഡ് സുരക്ഷ ഉറപ്പുനല്‍കുന്ന 14X 5ജി മോഡല്‍ ഇന്ത്യയില്‍ വിപണിയിലെത്തിച്ചു. ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ രണ്ട് വേരിയന്‍റുകളിലാണ് ലഭ്യമാകുന്നത്. റിയല്‍മീ 14X 5ജിയുടെ പ്രധാന സവിശേഷത 6,000 എംഎഎച്ച് ബാറ്ററിയാണ്. മീഡിയടെക് ഡൈമന്‍സിറ്റി 6300 5ജി ചിപ്പ്സെറ്റിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മീയുഐ 5.0 ഓപ്പറേറ്റിംഗ് സിസ്റ്റമായാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.67 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെ, 50 എംപി പ്രൈമറി ക്യാമറ, എഐ പിന്തുണയുള്ള ഇമേജിംഗ് ഫീച്ചറുകള്‍, ഓട്ടോഫോക്കസ്, എഐ ക്ലിയര്‍ ഫേസ് എന്നിവയും 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിന്റെ പ്രത്യേകതകളാണ്. 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന ചാര്‍ജര്‍ ഉള്‍പ്പെടുന്നു. എയര്‍ ഗെസ്‌ചര്‍ ഫോര്‍ ഹാന്‍ഡ്സ് പോലുള്ള ആധുനിക സവിശേഷതകളും ഫോണിലുണ്ട്. ആക്റ്റീവ് നെറ്റ്‌വര്‍ക്കിംഗിനായി എഐ സ്‌മാര്‍ട്ട് സിഗ്നല്‍ അഡ്‌ജസ്റ്റ്മെന്റും റിയല്‍മീ 14X 5ജിയിലുണ്ട്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില. മൂന്ന് നിറങ്ങളില്‍ ഈ മോഡലുകള്‍ ലഭ്യമാകും. വില്‍പന റിയല്‍മീ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ വില്‍പനയില്‍ 1,000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, എസ്‌ബിഐ, ആക്സിസ് ബാങ്കുകളുടെ കാര്‍ഡുകള്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്. കൂടാതെ, ആറുമാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ ഐപി69 റേറ്റിംഗ് ലഭിച്ച റിയല്‍മീ 14X 5ജിക്ക് ഷോക്ക് റെസിസ്റ്റന്‍സിനുള്ള മിലിറ്ററി-ഗ്രേഡ് സര്‍ട്ടിഫിക്കേഷനും ഉണ്ട്.