ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു

കൊച്ചി: ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു.ഓഗസ്റ്റ് 25 മുതല്‍ മൂന്ന് വര്‍ഷം പ്രാബല്യത്തിലേക്കാണ് നിയമനം.ബാങ്കിംഗ്, ധനകാര്യ മേഖലകളിലായി 35 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന അനുഭവസമ്പത്താണ് രാജീവ് ആനന്ദിനുള്ളത്. ആക്‌സിസ് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം.
മൂലധന വിപണികള്‍, ട്രഷറി, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള അദ്ദേഹം റീട്ടെയില്‍, കോര്‍പ്പറേറ്റ് ബിസിനസുകളില്‍ മികവുറ്റ ട്രാക്ക് റെക്കോര്‍ഡ് കൈവരിച്ചിട്ടുണ്ട്.‘ബാങ്കിന്റെ എംഡിയും സിഇഒയുമായി നിയമിതനായ രാജീവ് ആനന്ദിനെ ബോര്‍ഡിനുവേണ്ടി ഞാന്‍ അഭിനന്ദിക്കുന്നുവെന്നു ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ മേത്ത വ്യക്തമാക്കി.
മികച്ച നിലവാരത്തിലുള്ള ഭരണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ശക്തവും കരുത്തുറ്റതുമായ വളര്‍ച്ച കൈവരിക്കുന്നതിനായി രാജീവും മാനേജ്മെന്റ് ടീമുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നു. ഈ പ്രക്രിയയിലുടനീളം വിലമതിക്കാനാവാത്ത പിന്തുണ നല്‍കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോര്‍ഡ് നന്ദി അറിയിക്കുന്നു. ഇന്‍ഡസ്‌ഇന്‍ഡ് കുടുംബത്തിലേക്ക് രാജീവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.