റാക്ക്; സ്റ്റാർട്ടപ്പുകൾക്ക് 300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

കൊല്ലം: ദക്ഷിണേന്ത്യയിൽ പത്തിടങ്ങളിൽ പ്രവർത്തിക്കുന്ന റാക്ക്, യുവസംരംഭകരെയും, ഗ്രൂപ്പ് സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന അലൂവിയ റോയൽ കണക്ട് പരിപാടിയിൽ പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാൻഡ് ഐഡൻ്റിറ്റിയും പത്തുവർഷ പദ്ധതിയും റാക്ക് ഗ്രൂപ്പ് സിഇഒയും ചെയർമാനുമായ ഷിബിലി റഹ്‌മാൻ പ്രഖ്യാപിച്ചു.
ആദ്യഘട്ട സീഡ് ഫണ്ടിംഗ് പിന്തുണ ലഭിച്ചത് ഏർണിക്കോ മലയാളത്തിൻ്റെ ഫൗണ്ടർ ഫഹീം ഷാഹിദ്, യുവസംരംഭക അവാർഡിന് അർഹനായ മുഹമ്മദ് സിനാൻ തുടങ്ങിയവർക്കാണ്.മാലിന്യ സംസ്ക്കരണത്തിന് ഗെയിം സ്വഭാവം കൊണ്ടുവരുന്ന പദ്ധതിക്കാണ് സിനാൻ വിജയിയായത്. www.racpartners.in എന്ന വെബ് വിലാസത്തിൽ യുവസംരംഭകർക്ക് ബന്ധപ്പെടാം.