June 8, 2025

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേസ്

0
50824792206_2e1df3b671_k-1920x1152

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റദ്ദാക്കിയ വിമാന സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാമെന്നും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *