September 8, 2025

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ചൈനലയിലേക്ക്

0
narendra-modi-065209207-16x9

ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നൽകും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും.

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം നാലിനാകും മോദി എത്തുക. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *