August 10, 2025

കുത്തനെ ഉയർന്ന് ബിരിയാണി അരിയുടെയും വെളിച്ചെണ്ണയുടെയും വില

0
n6761990911754830830369aac4218aff8f7a5c026d2686ebcdcec314ef7cb2b4428178cf923664ad1a886e

കേരളത്തിലെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയർത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കുന്നു. ഈ മാസം 12ന് സമരം നടത്തുമെന്നും ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി.

ബിരിയാണി അരിയുടെയും വെളിച്ചണ്ണയുടെയും വില വലിയ രീതിയിലാണ് വർദ്ധിക്കുന്നത്. വെളിച്ചെണ്ണ വില മൂന്ന് നാല് മാസമായി 500 രൂപയുടെ അടുത്തെത്തി. എന്നാല്‍ ഇതുവരെ വില ഉയർത്തിയില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. മൂന്ന് രൂപയുടെ പപ്പടം 450 രൂപയുടെ വെളിച്ചണ്ണയില്‍ പൊരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. 155 രൂപയോളം ബിരിയാണി അരിയുടെ വില ഒരുമാസം കൊണ്ട് കൂടിയിട്ടുണ്ട്. 96 രൂപയുണ്ടായിരുന്ന അരിക്ക് ഇന്ന് മാർക്കറ്റില്‍ 225 രൂപ കൊടുക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *