പ്രീമിയം വസ്ത്രങ്ങൾ ഇനി കുറഞ്ഞ വിലയിൽ! ഓണം ഫെസ്റ്റിവൽ കളക്ഷനുകളുമായി കോട്ടൺഫാബ്

കൊച്ചി: ഓണത്തോടനുബന്ധിച്ച് എല്ലാത്തരം സർപ്ലസ് വസ്ത്രങ്ങളും 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ ഓണം ഫെസ്റ്റിവൽ കളക്ഷനുകളുടെ വിപുലശേഖരവുമായി എത്തുന്നു കോട്ടൺഫാബ്.
കൊച്ചിയിലെ ഉപഭോക്താക്കൾക്കിടയിൽ ഉയർന്നുവരുന്ന ആവശ്യകതയും ആഗോള ഫാഷൻ പ്രവണതകളെക്കുറിച്ചുള്ള അവബോധവും കണക്കിലെടുത്ത് പ്രീമിയം ഫാഷൻ വസ്ത്രങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നുവെന്നതാണ് കോട്ടൺ ഫാബ് വാഗ്ദാനം ചെയ്യുന്നതെന്ന് കോട്ടൺ ഫാബ് മാനേജിംഗ് ഡയറക്ടർ കെ.കെ. നൗഷാദ് അറിയിച്ചു.