July 29, 2025

വീണ്ടും വിവാദത്തില്‍ കുടുങ്ങി പ്രാഡ

0
n6744203271753700816354e4cba62de231716aebc4ffbf79888d430dafe601692082ad9ef85e5be5905a10

വീണ്ടും വിവാദത്തിൽപ്പെട്ട് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ. പ്രാഡയുടെ വെബ്സൈറ്റില്‍ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ചെരുപ്പകള്‍ നെറ്റിസണ്‍സ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ വീണ്ടും കുടുങ്ങുന്നത്.വടക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഇന്ത്യൻ ലെതർ ഷൂ ആണ് ജൂട്ടി എന്നത്. ഇതിനോട് വളരെ സാമ്യമുള്ളതാണ് പ്രാഡയുടെ സൈറ്റില്‍ കാണാനാകുക.

മിലാൻ ഫാഷൻ വീക്കില്‍ പ്രാഡയുടെ 2026 ലെ സ്പ്രിംഗ്/സമ്മർ കളക്ഷനില്‍ ടി-സ്ട്രാപ്പ് ലെതർ ചോരുപ്പുകള്‍ അവതരിപ്പിച്ചപ്പോഴാണ് പ്രാഡയ്‌ക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങള്‍ ഉയർന്നത്. ഇന്ത്യൻ കോലാപുരികളുമായുള്ള സാമ്യം വളരെയധികമായിരുന്നു. എന്നാല്‍ കോലാപുരിയെ പ്രാഡ എവിടെയും പരാമർശിക്കുകയും ചെയ്തിരുന്നില്ല. ഇതാണ് വിവാദത്തിന് കാരണമായത്. കോലാപുരി ചെരിപ്പുകള്‍ നിർമ്മിക്കുന്നത് മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കരകൗശല വിദഗ്ധരാണ്. ഇന്ത്യയുടെ അഭിമാനമാണ് ജിഐ ടാഗ് ലഭിച്ച ഈ ഉത്പന്നം.

പിന്നീട് ഇതില്‍ കോലാപുരിയുടെ പ്രചോദനെ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ പ്രാഡയുടെ സംഘം ഇന്ത്യയിലെത്തിയുന്നു.അതെസമയം പഞ്ചാബി ജുട്ടിക്ക് ഇതുവരെ ജിഐ ടാഗ് ലഭിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ പാരമ്പര്യ ഉത്പന്ന തന്നെയാണ്. ഇന്ത്യയെയോ ജുട്ടിയോയോ പ്രാഡ എവിടെയും പരാമർശിക്കുക കൂടി ചെയ്തില്ല എന്നുവന്നതോടെ പ്രാഡയ്‌ക്കെതിരെ കടുത്ത വിമർശനങ്ങള്‍ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *