August 4, 2025

ദക്ഷിണേന്ത്യൻ നഗരങ്ങളില്‍ സര്‍വേ നടത്തി പോളിസി ബസാര്‍

0
n67532488717542857699780816c9c18154c3337ddf8d4c8ca93b8c8dbcac51911be81a76123b9bcefef42a

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളില്‍ യുഎസ്, യുകെ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചികിത്സാച്ചെലവില്‍ ഗണ്യമായ കുറവ് വന്നിട്ടുള്ളതായി ഇൻഷ്വറൻസ് കമ്പനിയായ പോളിസി ബസാർ തയാറാക്കിയ റിപ്പോർട്ടില്‍ പരാമർശം.

ഇതു ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസത്തിന്‍റെ വളർച്ചയ്ക്കു വഴിവച്ചതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വികസിതരാജ്യങ്ങളെ ഈ നഗരങ്ങളില്‍ അപേക്ഷിച്ച്‌ 60 മുതല്‍ 90 ശതമാനം വരെ ചികിത്സാച്ചെലവില്‍ കുറവ് വന്നിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *