മെഗാ റീട്ടെയില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ച് പിഎൻബി

ഡല്‍ഹി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി)രാജ്യത്തുടനീളം 130ലധികം സ്ഥലങ്ങളിലായി “നിരവധി സ്വപ്നങ്ങള്‍, ഒരു ലക്ഷ്യസ്ഥാനം” എന്ന പ്രമേയത്തില്‍ മെഗാ റീട്ടെയില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന റീട്ടെയില്‍ ലോണ്‍ ഉല്‍പ്പന്നങ്ങളിലേക്ക് തല്‍ക്ഷണ ആക്‌സസ് വാഗ്ദാനം ചെയ്തുകൊണ്ട് ജനങ്ങളിലേക്ക് ബാങ്കിംഗ് കൂടുതല്‍ അടുപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.കൊല്‍ക്കത്തയിൽ വച്ച് നടന്ന ഔട്ട്‌റീച്ച് പ്രോഗ്രാമിൽ പിഎൻബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളില്‍ കോർപ്പറേറ്റ് ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.