പ്രധാനമന്ത്രി കർണാടകയിൽ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 3 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് ശേഷം ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈന്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും ആര്‍ വി റോഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി മോദി മെട്രോയില്‍ യാത്ര ചെയ്യുകയും ചെയ്യും.