പ്ലാറ്റ്ഫോം നവീകരണം: ബംബിളിലും കൂട്ടപിരിച്ചുവിടല്‍

പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ ഏകേദശം 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നവെന്ന് റിപ്പോർട്ടുകള്‍.ബംബിളിന്റെ പുതിയ നീക്കം പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്‍റെയും ചെലവ് ചുരുക്കലിന്‍റെയും ഭാഗമായിട്ടാണന്നൊണ് വിവരം. 240 ഓളം ജീവനക്കാർക്കാണ് തീരുമാനം നടപ്പിലാക്കിയാല്‍ തൊഴില്‍ നഷ്ട്ടമാകുക. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ, ബംബിള്‍ ഓഹരിവിലയില്‍ കുതിപ്പുണ്ടായി. 249 മില്യണ്‍ ഡോളര്‍ വരെയുള്ള വരുമാനമാണ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ നടത്തുന്ന നവീകരണ ശ്രമങ്ങള്‍ വിജയിച്ചാല്‍ ബംബിള്‍ പ്രതീക്ഷിക്കുന്നത്.ഈ മേഖലയില്‍ ബംബിളിന്റെ എതിരാളികളായ ‘മാച്ചും’ 13 ശതമാനം ജീവനക്കാരെ കഴിഞ്ഞമാസം പറഞ്ഞുവിട്ടിരുന്നു.