മൈജിയിൽ ഫോൺ മേള

കോഴിക്കോട്: മൈജിയിൽ ഫോൺ മേള ആരംഭിച്ചു. ജനപ്രിയ ഫോൺ ബ്രാൻഡുകളിൽ 48 ശതമാനം വരെ വിലക്കുറവാണ് ഫോൺ മേളയുടെ ഭാഗമായി നൽകുന്നത്. 30,000 ത്തിനുതാഴെ വിലയുള്ള മൊബൈൽ ഫോണുകൾക്കാണ് പ്രത്യേക വിലക്കുറവും ആകർഷകമായ ഇ.എം.ഐ സ്കീമുകളും ഒരുക്കിയിരിക്കുന്നത്. മേള ജൂൺ 30 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
10,000 മുതൽ 20,000 വരെ വിലയുള്ള ഫോണുകളിൽ 2 വർഷത്തെ എക്സ്ട്രാ വാറന്റി ലഭിക്കുമ്പോൾ 40,000 ത്തിൽ താഴെയുള്ളവയിൽ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും 2 വർഷത്തെ എക്സ്ട്രാ വാറന്റിയുമുണ്ട്. 70,000 വരെ വിലയുള്ള ഫോണുകളിൽ 6,000 രൂപ വരെ കാഷ്ബാക്ക് വൗച്ചറും, 70,000ത്തിന് മുകളിൽ വിലയുള്ള ഫോണുകളിൽ 20,000 വരെ കാഷ്ബാക്ക് വൗച്ചറും ലഭ്യമാണ്.