പീറ്റർ ഇംഗ്ലണ്ടിന്റെ പുതിയ ഷോറൂം കൊച്ചിയിൽ ആരംഭിച്ചു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ പീറ്റർ ഇംഗ്ലണ്ടിന്റെ പുതിയ ഷോറൂം കൊച്ചി എംജി റോഡിൽ റാപ്പർ ദി ഇമ്പച്ചി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ഉത്സവ സീസണോടനുബന്ധിച്ച് പുതിയ വസ്ത്രശേഖരമായ മാസ്റ്റർ പീസസ് പീറ്റർ ഇംഗ്ലണ്ട് പുറത്തിറക്കി.
ഈ ഓണം സീൻ ഓണം എന്ന പേരിൽ ഓണഗാനം പീറ്റർ ഇംഗ്ലണ്ടിൻ്റെ ചീഫ് ബിസിനസ് ഓഫീസർ അനിൽ എസ്. കുമാർ, ഇൻ ഫ്ലുവൻസേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ റാപ്പർ ദി ഇമ്പച്ചി പുറത്തിറക്കി.