September 8, 2025

പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗം ഒഴിവാക്കി

0
download

ആഗോള ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് പിന്മാറുന്നു. ഇന്ത്യയില്‍ കമ്പനിക്ക് നഷ്ടം വരുത്തുന്ന ബിസിനസുകളായിരുന്നു റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗങ്ങള്‍. വിപണിയില്‍ ഒരു ഇടം നേടാന്‍ അവര്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.റഫ്രിജറേറ്ററുകളുടെ കാര്യത്തില്‍ 0.8 ശതമാനവും വാഷിംഗ് മെഷീനുകളുടെ കാര്യത്തില്‍ 1.8 ശതമാനവുമായിരുന്നു അവരുടെ വിഹിതം. കഴിഞ്ഞ ആറ് വര്‍ഷമായി രണ്ട് വിഭാഗങ്ങളിലും വില്‍പ്പനയില്‍ പാനസോണിക് നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഇനി കമ്പനിയുടെ ശ്രദ്ധ ഹോം ഓട്ടോമേഷന്‍, ഹീറ്റിംഗ് വെന്റിലേഷന്‍ & കൂളിംഗ്, ബി2ബി സൊല്യൂഷനുകള്‍, ഇലക്ട്രിക്കല്‍സ് ആന്‍ഡ് എനര്‍ജി സൊല്യൂഷന്‍ തുടങ്ങിയ ഭാവിക്ക് തയ്യാറായ വളര്‍ച്ച വിഭാഗങ്ങളിലായിരിക്കുംഈ വര്‍ഷം മെയ് മാസത്തില്‍ നഷ്ടത്തിലായ ബിസിനസുകളില്‍ നിന്ന് പുറത്തുകടക്കാന്‍ പാനസോണിക് ഗ്രൂപ്പ് പദ്ധതിയിടുന്നതായി പാനസോണിക് ഗ്രൂപ്പ് സിഇഒ യുകി കുസുമി പറഞ്ഞിരുന്നു. കമ്പനി നഷ്ടമുണ്ടാക്കുന്ന ബിസിനസ് മേഖലകള്‍ വിലയിരുത്തി വിപണി അവസരങ്ങളെ ആശ്രയിച്ച് ഭാവിയില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്ന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് .പാനസോണിക് ഇന്ത്യയുടെ 2025 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം ഏകദേശം 11,500 കോടി രൂപയായിരുന്നു, ഇത് മൊത്തത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *