January 31, 2026

എയർപോർട്ട് താജിൽ പാൻ ഏഷ്യൻ നോന്യ റസ്‌റ്ററന്റ്റ്

0
TAJ COCHIN INTERNATIONAL AIRPORT KERALA-LUXURY HOTELS & RESORTS-7

കൊച്ചി: രാത്രിയിൽ റൺവേയിലൂടെ വിമാനങ്ങൾ കുതിച്ചു പായുന്നത് കാണാൻ അവസരമൊരുക്കി നെടുമ്പാശേരി താജ് ഹോട്ടലിൽ നോന്യ പാൻ ഏഷ്യൻ സ്പെഷ്യൽറ്റി റസ്‌റ്ററന്റും ഇൻഫിനിറ്റി ലൗഞ്ച് ബാറും. താജ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ ദൂരത്തിലാണ്.

നോന്യയും ലൗഞ്ച് ബാറും ഏറ്റവും മുകളിലത്തെ നിലയിൽ വിമാനത്താവളത്തിന് അഭിമുഖമായാണ്.ഇറക്കുമതി ചെയ്ത സാൽമണും മികച്ച തരം ഇറച്ചികളും രുചി വൈവിധ്യം പകരുന്നു.

മലേഷ്യ, തായ്ലൻഡ്, ജപ്പാൻ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സ്പെഷ്യൽറ്റി വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. അതെസമയം കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *