June 7, 2025

പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഓപ്പോ

0
n66737309217492251403605f96a3187f0821db4ee1b9edde3da493a9956907605964a11492c5e505e961f3

ഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ( oppo) പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ഓപ്പോ റെനോ 14 ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഒരു ടീസര്‍ പുറത്തുവിട്ടെങ്കിലും ഫോണിന്റെ സ്‌പെസിഫിക്കേഷന്‍ വെളിപ്പെടുത്തിയിട്ടില്ല.ഓപ്പോ റെനോ 14 സീരീസ് അല്ലെങ്കില്‍, ഓപ്പോ കെ 13 സീരീസില്‍ നിന്നുള്ള പുതിയ മോഡല്‍ ഇതില്‍ ഒന്നായിരിക്കാം പുതിയ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റെനോ 14, റെനോ 14 പ്രോ എന്നിവ ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.പുതിയ ഓപ്പോ സ്മാര്‍ട്ട്ഫോണ്‍ ആകര്‍ഷകമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഓപ്പോ റെനോ 14, റെനോ 14 പ്രോ എന്നിവ ജൂലൈ ആദ്യ വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാനില റെനോ 14 ന്റെ അടിസ്ഥാന വേരിയന്റ് കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്.റെനോ 14 സീരീസ് 6.59 ഇഞ്ച്, 6.83 ഇഞ്ച് OLED ഡിസ്പ്ലേ വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *