July 23, 2025

ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്ക്കെടുക്കാൻ ഓപ്പൺഎഐ

0
EABUYS2YEBJMHFUD3NHS2WOGLA

ചാറ്റ്ജിപിടിയെയും അതിന്റെ മറ്റ് ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി പുറത്ത് വന്ന റിപോർട്ടുകൾ. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളുടെ (GPU-കൾ) ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഓപ്പൺ എഐ. മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനുമാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നത്. എങ്കിലും, കമ്പ്യൂട്ടിംഗ് പവറിനുള്ള ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച്, ഓപ്പൺഎഐ ഇപ്പോൾ ബദലുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഓപ്പൺഎഐ ഗൂഗിളിന്റെ ടെൻസർ പ്രോസസിംഗ് യൂണിറ്റുകൾ (ടിപിയു) ഉപയോഗിക്കാൻ തുടങ്ങിയെന്നും ഇത് ഹാർഡ്‌വെയർ തന്ത്രത്തിൽ മാത്രമല്ല, ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്നതിലും ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *