ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ

ഓപ്പൺ എഐ സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ നിർണായക നീക്കം.
ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി ഒന്നിലധികം ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യമില്ല. AIയുടെ ശക്തി ഉപയോഗിച്ച് വെബ് ബ്രൗസിംഗ് കൂടുതൽ എളുപ്പവും വേഗവുമാക്കുകയാണ് ഓപ്പൺ എഐയുടെ ലക്ഷ്യം. ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കഴിവുകൾ ഒരുമിച്ചു ചേർന്നാകും എത്തുക.