June 8, 2025

പുകപരിശോധനയില്‍ 75% വാഹനങ്ങള്‍ മാത്രം വിജയിക്കുന്നു; കുഴപ്പം വണ്ടിയുടെയോ ചെക്കിംഗിന്റെയോ?

0
images (1) (25)

പുകപരിശോധന പരിവാഹന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറിയതിന് ശേഷം പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ 25 ശതമാനവും പരാജയപ്പെടുന്നു. പരിശോധനാ രീതിയുടെ കൃത്യത വര്‍ധിച്ചതാണ് വാഹനങ്ങള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം. കൃത്യമായി പരിശോധന നടത്താത്ത കേന്ദ്രങ്ങളോട് അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. പുകപരിശോധന വിജയിക്കാതെ വാഹനങ്ങള്‍ റോഡിലിറക്കാനാകില്ല. തകരാറുകള്‍ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് എത്തിച്ച് വിജയിക്കുന്ന വാഹനങ്ങളാണ് കൂടുതലും. കാര്‍ബറേറ്ററുള്ള വാഹനങ്ങളില്‍ ഇത് വലിയ പ്രശ്‌നമായി തുടരുന്നു. എയര്‍ ഫില്‍ട്ടറുകളും സ്പാര്‍ക്ക് പ്ലഗുകളും ശരിയായ നിലയില്‍ ഇല്ലാതിരിക്കുക പുകപരിശോധന വിജയിക്കുന്നതിന് തടസ്സമാവുന്നു. നിശ്ചിത സമയം പൊരി സര്‍വീസ് ചെയ്യാത്ത വാഹനങ്ങളിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇക്കൊല്ലം മുതലാണ് മോട്ടോര്‍വാഹന വകുപ്പ് വാഹനങ്ങളുടെ പുകപരിശോധന പരിവാഹന്‍ സംവിധാനത്തിലൂടെ നടത്തണമെന്ന കര്‍ശന നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇത് വാഹനങ്ങള്‍ വിജയിക്കുന്ന നിരക്കില്‍ കുറവുണ്ടാക്കാന്‍ കാരണമായി. പെട്രോള്‍-ഡീസല്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ പുറം തള്ളുന്ന വാതകങ്ങള്‍ പ്രകൃതിക്ക് ഗുരുതരമായ ദോഷം ചെയ്യുന്നു. പ്രകൃതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങള്‍ പുകപരിശോധന നിര്‍ബന്ധമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൂടാതെ, വാഹനങ്ങളുടെ ശരിയായ പരിപാലനത്തില്‍ ഉടമകള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *