ഹയർ ഇന്ത്യയിൽ ഓണം ഓഫറുകൾ

കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളുമായി ഗൃഹോപകരണ നിർമാണ കമ്പനിയായ ഹയർ ഇന്ത്യ. എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, റഫ്രിജറേറ്റർ, റോബോട്ട് വാക്വം ക്ലീനർ, മൈക്രോവേവ് ഓവൻ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾക്ക് ദീർഘകാല വാറന്റി, 18 മാസം വരെ സൗകര്യപ്രദമായ തിരിച്ചടവ് പ്ലാനുകൾ, 994 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകൾ തുടങ്ങിയവയുടെ പ്രയോജനവും ലഭ്യമാണ്. എല്ലാ ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.