ലുലുമാളിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം

കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികൾക്ക് ആരംഭം കുറിച്ചു. ഗായകരായ വിജയ് യേശുദാസ്, സുദീപ് കുമാർ, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്‌മാനന്ദൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ അഞ്ചിന് പരിപാടികൾ സമാപിക്കും. മാളിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ചുട്ടിമുഖൻ ശിൽപത്തിന് 20 അടി ഉയരമുണ്ട്.
ചുട്ടിമുഖനിലൂടെ അവതരി പ്പിക്കുന്നത്, കഥകളി മുഖത്തിലുള്ള വേഴാമ്പലാണ് ഇന്ന് മെഗാ കേരള ആർട് ഫ്യൂഷൻ, 29ന് വടംവലി മത്സരം, കുട്ടിമാവേലി, 30ന് പുലിക്കളി തുടങ്ങിയവ അരങ്ങേറും. വിവിധ ബാൻഡുകളായ ഉറുമി, ചെമ്മീൻ, ഹരിശങ്കർ തുടങ്ങിയവർ ഒരുക്കുന്ന സംഗീത വിരുന്ന് 31ന് അവതരിപ്പിക്കും. കൂടാതെ ഫൺട്യൂറ ഗെയിമുകളിൽ റജിസ്റ്റർ ചെയ്യാൻ 9778800853 നമ്പറിൽ ബന്ധപ്പെടാം.