September 7, 2025

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍

0
New_Project_5

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആര്‍ അനില്‍. ആദ്യ ഘട്ടത്തില്‍ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കും. സെപ്റ്റംബര്‍ 4 ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്‌സ് എന്നിവയാണ് പുതിയതായി പുറത്ത് ഇറക്കിയ സാധങ്ങള്‍. ഓണം പ്രമാണിച്ച് വലിയ വില കുറവില്‍ ലഭിക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുംവിലക്കുറവില്‍ സംസ്ഥാന വ്യാപകമായി ഇത്തവണയും സപ്ലൈകോ ഓണച്ചന്ത നടത്തും. വിവിധ ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്‍പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്‍പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കുറവില്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *