5.3 ദശലക്ഷം കടന്ന് ഒമാനിലെ ജനസംഖ്യ

മസ്കത്ത്: ഒമാനിലെ മൊത്തം ജനസംഖ്യ 5.3 ദശലക്ഷം കവിഞ്ഞു. ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂൺവരെ 53,03,578 ആണ് ജനസംഖ്യ. ഇതിൽ 30,06,387 പേർ ഒമാനി പൗരന്മാരാണ് (56.69 ശതമാനം). ജനസംഖ്യയുടെ 43.31 ശതമാനം അഥവാ 22,97,191 പേർ പ്രവാസികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.