മാരുതി കാറുകൾക്ക് ജൂലൈയിൽ ഓഫറുകൾ

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി 2025 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ അരീന ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു. സാധാരണ പെട്രോൾ വകഭേദങ്ങൾ മാത്രമല്ല, സിഎൻജി മോഡലുകളും മികച്ച ഓഫറുകളോടെ ലഭ്യമാണ്.
ഈ ആനുകൂല്യങ്ങളിൽ ഫ്ലാറ്റ് ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, ഗ്രാമീണ വിൽപ്പന ഓഫർ തുടങ്ങിയവ ഉൾപ്പെടുന്നു. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ, സെലെറിയോ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ, ഈക്കോ, എർട്ടിഗ എന്നിങ്ങനെ അരീന ഡീലർഷിപ്പുകൾ വഴി മാരുതി സുസുക്കി ഒമ്പത് കാറുകൾ റീട്ടെയിൽ ചെയ്യുന്നു. കൂടാതെ, ടൂർ എസ്, ടൂർ എച്ച്1, ടൂർ എച്ച്3, ടൂർ വി, ടൂർ എം എന്നീ വേരിയന്‍റുകളിൽ അഞ്ച് ഫ്ലീറ്റ് ടാക്സി മോഡലുകളും വിൽക്കുന്നു.