ഒ ഗോള്‍ഡും എമിറേറ്റ്‌സ് ഗോള്‍ഡ് റിഫൈനറിയും ബിസ്സിനസ്സ് പങ്കാളിത്തത്തിൽ

ദുബൈ: ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണവും വെളളിയും സ്വന്തമാക്കാനുള്ള യു.എ.ഇയിലെ ആദ്യ ഇമാറാത്തി ആപ്പായ ഒ ഗോൾഡ്, സ്വർണ്ണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി കൈ കോർക്കുന്നു.ഗൾഫിലെ ഏറ്റവും ആദ്യത്തേതും മുൻനിരയിലുമുള്ള സ്വർണ്ണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്.ഒ ഗോൾഡിന്റെ 75,000ത്തിലധികം വരുന്ന ഉപയോക്താക്കൾക്ക് സർട്ടിഫൈഡ് ഗോൾഡ് ഉല്പന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ വേഗത്തിൽ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം. ഒ ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണ്ണം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. യു.എ.ഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാനും ഇതിലൂടെ കഴിയുമെന്ന് ഒ ഗോൾഡ് സ്ഥാപകൻ ബന്ദർ അലൊഥ്മാൻ പറഞ്ഞു.ഒ ഗോൾഡുമായുള്ള പങ്കാളിത്തം യു.എ.ഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരവുമുള്ളതാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾ’ഡ് സി.ഇ.ഒ അഭിജിത് ഷാ പറഞ്ഞു.ലോക നിലവാരത്തിലുള്ള മികച്ച ഉത്പന്നങ്ങൾ ഉറപ്പു വരുത്താനു വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 1992 മുതല് പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡില് ഈസ്റ്റിലെ സ്വർണ വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻ നിരയിലുള്ള സ്ഥാപനമാണെന്നും അധികൃതർ അറിയിച്ചു.