September 8, 2025

എൻവിഡിയ ചൈനയുമായി എഐ ചിപ്പ് വില്പന പുനരാരംഭിക്കും

0
images (1) (12)

ന്യൂ യോർക്ക്: യുഎസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് ചൈനയുമായി എച്ച്‌20 എഐ ചിപ്പുകകളുടെ വില്പന പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അനുമതി കൊടുത്തു. മുൻപുണ്ടായിരുന്ന കയറ്റുമതി നിരോധനങ്ങള്‍ ഇതുമൂലം പിൻവലിച്ചു.എൻവിഡിയയ്ക്ക് നല്‍കിയ അനുമതിക്കു പുറകിൽ പല കാര്യങ്ങളാണുള്ളത്. എഐ ചിപ്പ് വില്‍പ്പന പുനരാരംഭിക്കുന്നതിലൂടെ യുഎസില്‍ നിർമാണ പ്രവർത്തനങ്ങള്‍ക്ക് നിർണായകമായ അപൂർവ ഭൗമ മൂലകങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള ചർച്ചകളുമായി ഈ തീരുമാനം ബന്ധപ്പെട്ടിരിക്കുന്നു.ഏപ്രിലില്‍, എൻവിഡിയയെ എച്ച്‌20 എഐ ചിപ്പുകള്‍ പോലും ചൈനയ്ക്ക് വില്‍ക്കുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തി യുഎസ്. ബെയ്ജിംഗിന്‍റെ എഐ മോഹങ്ങളെ ഇത് ശ്വാസം മുട്ടിക്കുക എന്ന തന്ത്രമായിരുന്നു. എന്നാല്‍ ചൈനയിലേക്ക് വീണ്ടും വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷം, അതേ ചിപ്പുകള്‍ തിരിച്ചുവരുകയാണ്.എൻവിഡിയയുടെ എച്ച്‌20 ചിപ്പുകളുടെ കയറ്റുമതികള്‍ക്കുള്ള പച്ചക്കൊടി ഇപ്പോള്‍ അപൂർവ ഭൗമ മൂലകങ്ങളുടെ ഇറക്കുമതി ബന്ധപ്പെട്ട ചർച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു.യുഎസ്-ചൈന വ്യാപാര ചർച്ചകളില്‍ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഒരു ‘ചർച്ചാ ചിപ്പ്’ ആയി മാറിയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് അഭിപ്രായപെട്ടു. ഇത് അടുത്തിടെ പരസ്പര താരിഫ് കുറയ്ക്കുന്നതിനുള്ള ഒരു കരാറിലേക്ക് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *