June 8, 2025

ഇനി വീഡിയോകോളിൽ കൂടുതൽ തെളിച്ചം; ‘ലോ ലൈറ്റ് മോഡ്’ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്

0
images (1) (24)

ദില്ലി: വെളിച്ചക്കുറവുള്ള സാഹചര്യങ്ങളിൽ വീഡിയോ കോൾ ചെയ്യുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി വാട്ട്സ്ആപ്പ്. ‘ലോ ലൈറ്റ് മോഡ്’ എന്ന പുതിയ ഫീച്ചറിലൂടെ, വെളിച്ചമില്ലാതെ വീഡിയോ കോൾ ചെയ്യുമ്പോൾ, വ്യക്തതയില്ലെന്നുള്ള ഉപയോക്താക്കളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് വാട്ട്സ്ആപ്പിന്റെ ശ്രമം. ‘ലോ ലൈറ്റ് മോഡ്’ ചേർക്കുന്നതോടെ, കുറഞ്ഞ വെളിച്ചമുള്ള സ്ഥലങ്ങളിൽ നിന്ന് വീഡിയോ കോൾ ചെയ്യുമ്പോൾ, മുഖം കൂടുതൽ വ്യക്തമായി കാണുകയും ആശയവിനിമയം മെച്ചപ്പെടുകയും ചെയ്യും. കോളിനിടെ വാട്ട്സ്ആപ്പ് ഇന്റർഫെയ്‌സിൽ വലത് മുകളിൽ കാണുന്ന ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ഈ മോഡ് സജീവമാക്കാം. വെളിച്ചം ആവശ്യമായ സാഹചര്യങ്ങളിൽ ഈ മോഡ് ടേൺ ഓഫ് ചെയ്യാനും സൗകര്യമുണ്ട്.വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമായ പുതിയ ഈ ഫീച്ചർ, വീഡിയോകോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള തകർപ്പൻ പരിഷ്‌ക്കരണമാണ്. വാട്ട്സ്ആപ്പ് നേരത്തെ തന്നെ ‘ടച്ച് അപ്പ്’, ‘ഫിൽട്ടറുകൾ’, ‘ബാക്ക്ഗ്രൗണ്ട് മാറ്റൽ’ എന്നീ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരുന്നു.അടുത്തിടെ, തെറ്റായ വിവരങ്ങൾ നിയന്ത്രിക്കുന്നതിനായി വാട്ട്സ്ആപ്പ് പുതിയ സംവിധാനവും അവതരിപ്പിച്ചു. ഉപയോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കമ്പനി പരീക്ഷിച്ച പുതിയ ഫീച്ചറായിത്. സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും അവ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശ്വസനീയമാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനമാണ് ഈ പുതിയ ഫീച്ചർ. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിൽ ഇത് നിലവിൽ പരീക്ഷിക്കുകയാണെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *