ഇന്ത്യന്‍ വിപണിയിൽ നത്തിംഗ് ഫോണ്‍ (3), ഹെഡ് ഫോണ്‍ (1) ഇറക്കി

കൊച്ചി: നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ (3), ഓവര്‍ ഇയര്‍ ഓഡിയോ ഉത്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍ (1) തുടങ്ങിയവ ഇന്ത്യന്‍ വിപണിയിലിറക്കി. വെളുപ്പ്,കറുപ്പ് നിറങ്ങളില്‍ ലഭ്യമാകുന്ന നത്തിംഗ് ഫോണ്‍ (3) 12 ജിബി + 256 ജിബി 62,999 രൂപ, 16 ജിബി + 512 ജിബി 72,999 രൂപ എന്നീ നിരക്കിലാണ് വില ആരംഭിക്കുന്നത്. വെളുപ്പ്,കറുപ്പ് നിറങ്ങളില്‍ ലഭ്യമാകുന്ന നത്തിംഗ് ഹെഡ് ഫോണ്‍ (1) 21,999 രൂപയ്ക്കു ലഭ്യമാക്കുന്നതാണ്.