ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

ഇലക്ട്രിക് വാഹന (ഇവി) ഉടമകൾക്ക് ഇനി ടോൾ അടയ്ക്കേണ്ടതില്ലെന്ന സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയ വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു.
ഓഗസ്റ്റ് 22 മുതൽ പ്രാബല്യത്തിൽ വന്ന സർക്കുലറിൽ പറയുന്നത് പ്രകാരം, നിങ്ങൾ ഒരു ഇലക്ട്രിക് വാഹന ഉടമയാണെങ്കിൽ ടോൾ പ്ലാസകളിൽ പൂർണമായും സൗജന്യ യാത്ര അനുവദിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ താൽപ്പര്യം വർധിപ്പിക്കാനും, മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇത് വലിയ മാറ്റങ്ങൾക്കും രാജ്യത്തെ ഒരു പരിധിവരെയുള്ള മലിനീകരണം കുറയ്ക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.