July 23, 2025

ഇന്റര്‍നെറ്റുമില്ല കോൾ ചെയ്യാനും കഴിയുന്നില്ല; ജിയോ സേവനങ്ങള്‍ തടസപ്പെട്ടു

0
1692373618_jio

പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്.

ഡൗണ്‍ ഡിറ്റക്ടറില്‍ നിരവധി ഉപഭോക്താക്കളാണ് ജിയോ സേവനം തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടതായാണ് ഭൂരിഭാഗം പേരും അറിയിച്ചത്. ജിയോ ഫൈബര്‍ സേവനം തടസപ്പെട്ടതായും പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാതെ പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്ക്, എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. അതേസമയം നെറ്റ്‌വര്‍ക്കിലെ തടസത്തെ കുറിച്ച് ജിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *