50 രൂപയുടെ നാണയമിറക്കില്ല; ആളുകള്‍ക്കിഷ്ടം നോട്ടെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയം പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാൻ ആണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാനാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
അമ്പതുരൂപാ നാണയങ്ങള്‍ ഇറക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സർക്കാരിന്റെ മറുപടി. നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച് റിസര്‍വ് ബാങ്ക് 2022-ല്‍ സര്‍വേ നടത്തിയിരുന്നു. നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് കറന്‍സി നോട്ടുകളാണെന്നാണ് സർവേയിൽ വ്യക്തമായത്.