July 8, 2025

ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പെന്ന് നീതി ആയോഗ് സിഇഒ

0
1600x1200_1221405-niti-aayog-with-vikasit-bharat-2024-web

ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം.

നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പറയുമ്പോള്‍ നാം നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. ഞാന്‍ പറയുമ്പോള്‍ നമ്മള്‍ 4 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാണ്,’ ഇന്ന് ഇന്ത്യ ജപ്പാനേക്കാള്‍ വലുതാണെന്ന് ഐഎംഎഫ് ഡാറ്റ ഉദ്ധരിച്ച് നീതി ആയോഗ് സിഇഒ പറഞ്ഞു.

യുഎസ്, ചൈന, ജര്‍മ്മനി തുടങ്ങിവ മാത്രമാണ് ഇന്ത്യയേക്കാള്‍ വലുത്, ആസൂത്രണം ചെയ്ത കാര്യങ്ങളിലും ചിന്തിക്കുന്ന കാര്യങ്ങളിലും ഉറച്ചുനില്‍ക്കുകയാണെങ്കില്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍, നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും.

യുഎസില്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ‘താരിഫ് എന്തായിരിക്കുമെന്ന് ഉറപ്പില്ല. ചലനാത്മകത കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ വിലകുറഞ്ഞ രീതിയില്‍ ഉല്‍പ്പാദിപ്പിക്കും,’സുബ്രഹ്‌മണ്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *