നിസാൻ – സ്പിന്നി പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി: മുൻനിര യൂസ്‌ഡ് കാർ പ്ലാറ്റ്ഫോമായ സ്പിന്നിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.ഇതോടെ ഇന്ത്യയിൽ ഉടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിൽ സ്‌പിന്നി പ്രിഫേർഡ് എക്സ്ചേഞ്ച് പാർട്‌ണർ പ്ലാറ്റ്ഫോം ആയിമാറും.
ഒരു വാഹന നിർമാണ കമ്പനിയും യൂസ്‌ഡ് കാർ അഗ്രഗേറ്ററും തമ്മിലുള്ള ഈ വ്യവസായ മേഖലയിലെ ആദ്യ സഹകരണമാണിത്.ഈ പങ്കാളിത്തത്തിലൂടെ സ്‌പിന്നിയുടെ പ്ലാറ്റ്ഫോം വഴി നേരിട്ടോ ഇന്ത്യയിലുടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിലോ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്ന ഉപയോക്താക്കൾക്ക് പുതിയ നിസാൻ വാഹനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ലഭ്യമാകും.