January 29, 2026

കേരള ഗ്രാമീണ്‍ ബാങ്ക്-ബജാജ് അലയന്‍സ് പങ്കാളിത്തത്തില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍

0
images (1) (4)

ബജാജ് അലയന്‍സും കേരള ഗ്രാമീണ്‍ ബാങ്കും സംയുക്തമായി രണ്ട് പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈവ്‌സ്‌റ്റോക്ക് ഇന്‍ഷുറന്‍സ് എന്നിവയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ഈ പദ്ധതികള്‍.

കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ്:

പൂര്‍ണമായും ആരോഗ്യ ഇൻഷുറന്‍സ് ഉല്‍പ്പന്നമായ കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കുറഞ്ഞ പ്രീമിയത്തിന് കേരള ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. പോളിസി എടുത്ത് ആദ്യ മാസത്തിന് ശേഷം ഹെല്‍ത്ത് ചെക്കപ്പ് നടത്താനുള്ള സൗകര്യം നല്‍കും. ഒരുവര്‍ഷത്തിനുള്ളില്‍ 20,000 രൂപവരെ ചെലവുകള്‍ റീഇമ്പേഴ്‌സ് ചെയ്യാന്‍ പദ്ധതിയില്‍ അവസരമുണ്ട്.

ലൈവ്‌സ്‌റ്റോക്ക് ഇന്‍ഷുറന്‍സ്:

പശു, ആട്, പോത്ത് തുടങ്ങിയ കന്നുകാലികളെ ഉള്‍പ്പെടുത്തുന്ന ലൈവ്‌സ്‌റ്റോക്ക് ഇന്‍ഷുറന്‍സ് പദ്ധതി, കേരള ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കു മാത്രമായുള്ളതാണ്. കൂടാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് റീ ഇന്‍സേറ്റ്‌മെന്റ് സംവിധാനവും ലഭ്യമാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയ ഭാസ്‌കര്‍ നിര്‍വഹിച്ചു. ബാങ്കിന്റെ ജനറല്‍ മാനേജര്‍ സുരേഷ് ബാബു, ബജാജ് അലയന്‍സിന്റെ നാഷണല്‍ ഹെഡ് ദേബജിത് റോയ്, സോണല്‍ ഹെഡ് സഹീര്‍ എ ഷെയ്ക്ക്, കേരള ഡെപ്യൂട്ടി മാനേജര്‍ രഞ്ജിത്ത് നായര്‍, മലപ്പുറം ബ്രാഞ്ച് ഹെഡ് അന്‍സാര്‍ അലി സി.പി, കേരള ഗ്രാമീണ്‍ ബാങ്കിലെ മറ്റു പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *