സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രാബല്യത്തിൽ

സൗദിയിൽ പുതിയ ഭക്ഷ്യനിയമം നിലവിൽ വന്നു. റസ്റ്റോറൻ്റുകൾക്കും കോഫിഷോപ്പിനും പുതിയ ഭക്ഷ്യ നിയമം ബാധകമാകും. റസ്റ്റോറൻ്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും ഭക്ഷണവിഭവങ്ങളിലെ ചേരുവകൾ പൂർണമായും വെളിപ്പെടുത്തണമെന്നതാണ് പുതിയ നിയമം.
കലോറിയുടെ അളവ്, കൊഴുപ്പ്, പഞ്ചസാര, സോഡിയത്തിൻ്റെ അളവ് തുടങ്ങിയ വിശദമായ പോഷകാഹാര വിവരങ്ങളും അലർജിയുണ്ടാക്കുന്നവയുടെ പട്ടികയും മെനുകളിൽ ഉൾപ്പെടുത്തണം.ചേരുവകളും അവയുടെ അളവും മനസിലാക്കി തങ്ങൾക്കിണങ്ങുന്ന ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക വഴി ആരോഗ്യകരമായ ഭക്ഷണക്രമം തെരഞ്ഞെടുക്കാനും പുതിയ ഭക്ഷണനിയമത്തിലൂടെ സാധിക്കുന്നു.