എഐ യുദ്ധത്തില്‍ പുതിയ വഴിത്തിരിവ്. 14ബില്യണ്‍ ഡോളറിന്‍റെ ഡീലില്‍ ഉറ്റുനോക്കി ടെക് ലോകം

എ ഐ ലോകത്ത് അതിവേഗത്തില്‍ മുന്നേറുന്ന പ്രമുഖ നിർമിതബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ സിലിക്കണ്‍വാലിയില്‍ കൊണ്ടുപിടിച്ച ശ്രമമെന്ന് റിപ്പോർട്ട്.ടെക് ഭീമനായ ആപ്പിളാണ് അണിയറയില്‍ ഇതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്. പേരുകേട്ട AI സെർച്ച് എഞ്ചിനായ പെർപ്ലെക്സിറ്റിയുടെ മൂല്യം 14 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍, ആപ്പിളിന്റെ നീക്കങ്ങള്‍ ഏറ്റെടുക്കലില്‍ കലാശിച്ചാല്‍ ടെക് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. 2014 ലെ 3 ബില്യണ്‍ ഡോളറിന്‍റെ ബീറ്റ്സ് ഏറ്റെടുക്കലിനെയാവും ഇത് മറികടക്കുക.ചർച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെങ്കിലും ആപ്പിളിന്റെ എം & എ മേധാവി അഡ്രിയാൻ പെരിക്ക, സർവീസസ് മേധാവി എഡ്ഡി ക്യൂ, എഐ ഗവേഷണത്തിലെ പ്രധാന വ്യക്തികള്‍ അടക്കം ഇവയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിപ്പോർട്ടില്‍ പ്രതികരിക്കാൻ ആപ്പിളോ പെർപ്ലെക്സിറ്റിയോ തയ്യാറായിട്ടില്ല.