പുതിയ എസികളിൽ ഇനി 20°C താഴെ താപനിലയില്ല: തീരുമാനവുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: എയർ കണ്ടീഷണറുകളുടെ താപനിലയിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി കേന്ദ്ര സർക്കാർ.പുതിയ എസികളിൽ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാകരുതെന്നും, ഏറ്റവും ഉയർന്ന താപനില 28 ഡിഗ്രി സെല്‍ഷ്യസ് ആക്കുമെന്നും കേന്ദ്രം തീരുമാനിച്ചു. ഇത് വൈദ്യുതി ലാഭിക്കാനും രാജ്യത്തിന്റെ വർധിച്ചുവരുന്ന ഊർജ്ജാവശ്യകത നിറവേറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാല്‍ ഖട്ടർ പറഞ്ഞു.തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും, താപനില നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.