July 8, 2025

ഇറാനിൽ നിന്ന് നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും തിരികെ കൊണ്ടുവരും

0
plane-desktop-yms31u8wyuke7ari

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കുന്നുവെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. അതിനായി പൗരന്മാർ ടെലഗ്രാം വഴിയോ എമർജൻസി നമ്പർ വഴിയോ എംബസിയെ അടിയന്തരമായി ബന്ധപ്പെടാൻ നിർദേശം നൽകി.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ ദൗത്യത്തിൽ പൗരൻമാരെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെയും നേപ്പാളിലെയും പൗരന്മാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ നിർദേശം നൽകി. മഷ്‌ഹാദിൽ നിന്നുള്ള രണ്ട് വിമാനം കൂടി ഡൽഹിയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *