August 9, 2025

നാഷണല്‍ സ്കില്‍ അക്കാദമി- എനര്‍ജി യൂണിവേഴ്സിറ്റി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

0
n6760555751754739084865aeeb09b28dd9f618003ff3475247cfe4dfcc1aed874f629a164daa99000106a3

കൊച്ചി: കൊച്ചി നാഷണല്‍ സ്കില്‍ അക്കാദമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാല്‍ എനർജി യൂണിവേഴ്സിറ്റിയും (പിഡിഇയു) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പുനരുപയോഗ ഊർജ മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലുടനീളം നൈപുണ്യ വികസന പരിപാടികള്‍ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്.

പിഡിഇയു ഡയറക്ടർ ജനറല്‍ ഡോ.എസ്. സുന്ദരൻ മനോഹരനും നാഷണല്‍ സ്കില്‍ അക്കാദമി ഡയറക്ടർ അങ്കിതഡേവും ധാരണാപത്രം കൈമാറി. യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. എം.പി. ചന്ദ്രൻ, നാഷണല്‍ സ്കില്‍ അക്കാദമി ഡയറക്ടർ ഫ്ലെമി ഏബ്രഹാം, മാനേജിംഗ് ഡയറക്ടർ ജോസ് മാത്യു, പ്രോജക്‌ട് ഹെഡ് സഞ്ജു മറിയം സാജു, റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഡീൻ പ്രഫ. ഭവാനിസിംഗ് ദേശായി, പ്രഫ. അനിർബിദ് സിർകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *