മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കും

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു. ട്രാന്‍ച്ച് ആറ് ഇഷ്യൂ വിതരണത്തിന്‍റെ അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്.
അധികമായി സമാഹരിക്കുന്ന 190 കോടി രൂപ വരെ കൈവശം വെക്കാനാവുന്ന ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എന്‍സിഡി വിതരണം. പ്രതിമാസ, വാര്‍ഷിക രീതികളിലും കാലാവധി അവസാനിക്കുമ്പോഴും ആയി പലിശ നല്‍കുന്ന വിവിധ രീതിയിലായി 24, 36, 60, 72 മാസ കാലാവധികളുള്ള എന്‍സിഡികളാണ് ട്രാന്‍ച്ച് ആറ് ഇഷ്യൂവിലുള്ളത്.
പ്രതിവര്‍ഷം 9.20 മുതല്‍ 9.80 ശതമാനം വരെ ഫലപ്രദമായ വരുമാനമാണ് ഓരോ വിഭാഗങ്ങളിലായി നിക്ഷേപകര്‍ക്കു ലഭിക്കുക. വായ്പ, ധനസഹായം, നിലവിലുള്ള വായ്പകളുടെ പലിശയും മുതലും തിരിച്ചടയ്ക്കാനും, മുന്‍കൂട്ടി അടയ്ക്കാനും പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെ അനുവദനീയമായ 2000 കോടി രൂപയ്ക്കുള്ളില്‍ നിന്നു കൊണ്ട് 290 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നത്.
എന്‍സിഡികള്‍ 2025 ജൂലൈ 17 വ്യാഴാഴ്ച വരെ പൊതുജനങ്ങള്‍ക്കു ലഭ്യമാകും. സെബിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ മുന്‍കൂര്‍ അനുമതിയോടെ ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങാണ് ഈ എന്‍സിഡികള്‍ക്കുള്ളത്. സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ സൂചിപ്പിക്കുന്നതാണ് ക്രിസില്‍ റേറ്റിങിന്‍റെ ഈ വിലയിരുത്തല്‍.
ബിഎസ്ഇയുടെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ഈ എന്‍സിഡികള്‍ ലിസ്റ്റു ചെയ്യും. സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യുവിന്‍റെ രജിസ്റ്റാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപോസിറ്ററി പാര്‍ട്ടിസിപന്‍റ് തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന എല്ലാ വ്യക്തിഗത നിക്ഷേപകരും 5 ലക്ഷം രൂപ വരെ യുപിഐ മാത്രമായിരിക്കണം ഫണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. ബിഡ് കം ആപ്ലിക്കേഷന്‍ ഫോമില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ഐഡി നല്‍കുകയും വേണം.
പബ്ലിക് ഇഷ്യുവില്‍ അപേക്ഷ നല്‍കുന്നതിനായി എസ്സിഎസ്ബികള്‍, സ്റ്റോക് എക്സ്ചേഞ്ച് സംവിധാനം തുടങ്ങിയ മറ്റ് രീതികള്‍ പ്രയോജനപ്പെടുത്താനും വ്യക്തിഗത നിക്ഷേപകര്‍ക്ക് സാധിക്കും. എവിടെ നിന്നും ഏതു സമയത്തും നിക്ഷേപിക്കാനാവുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പും നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. 3700ലധികം ശാഖകളുടെ ശക്തമായ ശൃംഖലയും സ്ഥാപനത്തിനുണ്ട്. നിക്ഷേപകര്‍ക്ക് സുരക്ഷയും ഉയര്‍ന്ന വരുമാനവും നല്‍കുകയും ചെയ്യുന്ന പുതിയ എന്‍സിഡി പരമ്പര അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
3700-ലേറെയുള്ള ബ്രാഞ്ചുകളുടെ ശൃംഖല, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കായുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ഡിജിറ്റല്‍ സംവിധാനം, പങ്കാളിത്ത സംവിധാനങ്ങള്‍ തുടങ്ങിയവയിലൂടെ ലളിതമായി സേവനങ്ങള്‍ നേടാനാവുന്ന വിധത്തില്‍ ഇത് അവതരിപ്പിക്കുന്നത് പുതുമകള്‍ നിറഞ്ഞതും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ളതും ഉപഭോക്താക്കളെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തിയുള്ള സമീപനത്തിന്‍റേയും സാക്ഷ്യപത്രമാണ്. ആധുനിക കാലത്തിലെ നിക്ഷേപകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇതു സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.