July 6, 2025

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക്

0
_124653343_elonmusktweettodaytwitterelonmuskcryptictweetaboutdeath-allweknow.png

യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശതകോടീശ്വരനായ എലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയ്ക്കിടയിലാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്രംപ് ‘വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലില്‍’ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

ബില്ലിനെ ‘സാമ്പത്തികമായി നിരുത്തരവാദപരം’ എന്നും ഗവണ്‍മെന്റിന്റെ വലുപ്പം കുറയ്ക്കുക എന്ന അവരുടെ പൊതുവായ ലക്ഷ്യത്തോടുള്ള ‘വഞ്ചന’ എന്നും മസ്‌ക് വിശേഷിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും നയിക്കുന്ന ദ്വികക്ഷി സംവിധാനത്തെ വെല്ലുവിളിക്കുന്നതിനാണ് താന്‍ അമേരിക്ക പാര്‍ട്ടി സ്ഥാപിച്ചതെന്ന് മസ്‌ക് തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *